ആശ്വസിക്കാൻ വരട്ടെ, അങ്ങനെ ഒന്നും പിന്മാറാൻ എനിക്ക് മനസ്സില്ല. “ പിന്മാറുക” എന്ന വാക്ക് എന്റെ നിഘണ്ടു വിൽ ഇല്ലാത്തതിനാലും “സാഹിത്യത്തെ എടുത്ത് അമ്മാനമാടനുള്ള എന്റെ കഴിവ് ഇതിനോടകം തന്നെ വൻ ഖ്യാതി നേടികഴിഞ്ഞതിനാലും. ഇനി സഹിക്കുകേ നിവർത്തിയുള്ളു.
അമ്പടാ............കിട്ടിപ്പോയി........എത്രമനോഹരമായ, ഗഹനമായ “വിഷയം” എവിടെ നിന്ന് തുടങ്ങണം എന്ന് മാത്രമേ ഇനി എനിക്ക് തീരുമാനിക്കേണ്ടതുള്ളു. ഖണ്ടശ്ശ തന്നെ പ്രസിദ്ധികരിച്ചാലോ എന്നാണ് ഇപ്പോഴത്തെ ആലോചന.
ബൈബിളിൽ പറയും പോലെ “ നിങ്ങളിൽ പാപം ചെയ്യാത്തവർ മാത്രം” എന്നെ കല്ലെറിഞ്ഞാലും.
ആരും നെറ്റിചുളിക്കണ്ട.....
ദാ....വിഷയത്തിലേക്ക് എത്തികഴിഞ്ഞു..........
ആമുഖം ഇവിടെ അവസാനിക്കുന്നു.....ഇനി നേരേ വിഷയത്തിലേക്ക്.......!
*****************************************
വളരെ വളരെ വർഷങ്ങൾ പിറകിലേക്ക്..........................................
സക്ഷാൽ ഒരു ക്രിസ്മസ് മാസം, രാവിലെ മുതൽ ഞാൻ അമ്മയോട് “അക്കരെ“(തറവാട്ടിൽ) പോകാൻ ഉള്ള അനുവാദം ചോദിക്കുകയാണ്,അവിടേക്ക് പോകാൻ ഉള്ള വഴിയിൽ എന്നേക്കാത്ത് ഇരിക്കുന്ന, എനിക്ക് ജിജ്ഞാസ ഉണർത്തുന്ന എന്തെല്ലാം അൽഭുതങ്ങൾ ആണ് , അത് അറിയാവുന്നത് കൊണ്ട് തന്നെ എന്നെ ഒറ്റക്ക് അങ്ങനെ വിടാറില്ല( പച്ചക്ക് പറഞ്ഞാൽ ,പറഞ്ഞാൽ കേൾക്കുന്ന സ്വഭാവം പണ്ടേ ഇല്ലാഎന്ന് ചുരുക്കം) തറവാട്ടിലേക്ക് വെറും 10 മിനിറ്റ് ദൂരം മാത്രം. അത് നേരായ വഴിയിലൂടെ പോയാൽ ഉള്ള കാര്യം, എനിക്ക് അത് ഒന്ന് മുതൽ ഒന്നര മണിക്കൂർ വരെ നീണ്ടേക്കാവുന്ന ദൂരം ആണ് .
കണ്മുന്നിൽ നിന്ന് സ്വന്തം വീട് ഒന്ന് മറയുകയേ വേണ്ടു.................പ്ന്നീട് ഒരു പാച്ചിൽ ആണ്, പിന്നെ ഫസ്റ്റ് ലാൻഡിങ് “ കരിഞ്ഞൻപള്ളി ” ക്ഷേത്ര വക കുളത്തിന്റെ കല്പടവിൽ( ഈ പ്രദേശം കാടുപടലങ്ങളാൽ മൂടിയും, പകൽ പോലും ആളുകൾ എത്തിനോക്കാൻ മടിക്കുന്ന ഒരു സ്ഥലം കൂടി ആയിരുന്നു) . അയൽക്കൂട്ടത്തിലെ മറ്റ് കുട്ടി സംഘങ്ങൾ ഒപ്പം ഉണ്ടെങ്കിൽ, പിന്നെ “മീൻ പിടുത്ത മഹാമഹം അരങ്ങ് തകർക്കുകയായി. ചൂണ്ടയേക്കാൾ ഞങ്ങക്ക് ഇഷ്ടം, ഒളിപ്പിച്ച് കൊണ്ടുവരുന്ന ‘ഈരിഴൻ തോർത്ത്” ആയിരുന്നു.
എല്ലാവരും കൂടി സമാന്തരമായി മറ്റൊരു “ കുഞ്ഞി കുളം കുഴിക്കുന്നു” തോർത്ത് വഴി കിട്ടുന്ന പരൽ മീനുകളെ അതിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു, ബാക്കി മീനുകളെ കയ്യിലുള്ള കുപ്പികളിലേക്ക് ആവാഹിക്കുന്നു. പിന്നീട് ഈ കുട്ടി ജാഥ അടുത്തുള്ള പൊട്ടകിണറിനരികിലേക്ക്, അവിടെ നിന്ന് കമ്മ്യൂണിസ്റ്റ് പച്ചയുടെ നീണ്ടവടി ഉപയോഗിച്ച് കിണറിനുള്ളിലെ “പൊത്തുകളിൽ വിശ്രമിക്കുന്ന” പാമ്പുകളെ കുത്തിവേദനിപ്പിക്കുക, ഞോണ്ടുക ഇത്യാതി കലാപരിപാടികളിലേക്ക്.
പന്നീട് ആണ് വയലിലേക്ക് എന്നപ്രോഗ്രാം” പ്രതിമാനിർമ്മാണത്തിന് ആവശ്യമായ ചേറ് കുഴക്കൽ,ഉരുട്ടൽ,അതിൽ ചാടിമറിയൽ ഇന്നിങ്ങനെയുള്ള,ചില്ലറ വിനോദങ്ങൾ അരങ്ങേറുന്നു, അതിന് ശേഷം പാടവരമ്പിൽ നിന്ന് മറ്റെരു വരമ്പിലേക്ക് ഉള്ള “ഹൈജമ്പ് ചാട്ടങ്ങൾ. ഇവക്ക് ഒടുവിൽ “ അലക്കിവെളുപ്പിക്കാൻ” അടുത്ത തോടിലേക്ക്. ഈ കലാപരിപാടി...............“വീട്ടുകാരെ അറിയിക്കും എന്ന്, കുടുംബക്കാരെ അറിയാവുന്ന എതെങ്കിലും നാട്ടുരുടെ “ കടുത്ത ഭീക്ഷണി ” പ്രയോഗത്തിൽ അല്ലാതെ അത് അവസാനിക്കാറില്ല.
അയ്യോ.........ഞാൻ പറയാൻ ഉദ്ദേശിച്ചത് ഇതൊന്നും അല്ല, പരത്തിപറഞ്ഞ് ആളുകളെ എന്റെ ഈ പോസ്റ്റിലേക്ക് ആകർഷിക്കുക എന്ന ഒരു “കുതന്ത്രം” മാത്രമാണ് ഞാൻ ചെയ്തത്.
നീണ്ട അഭ്യർഥനകൾക്ക് ഒടുവിൽ എനിക്ക് തറവാട്ടിലേക്ക് പോകാൻ അനുവാദം ലഭിക്കുന്നു. ഞാൻ “ഡീസന്റ് ”ആയി നല്ലവഴി തന്നെ തറവാട്ടിൽ എത്തുന്നു. പക്ഷെ.........അവിടെ എല്ലാവരും ഏതോ കല്യാണത്തിന് പോയികഴിഞ്ഞിരുന്നു. എന്റെ “ഉഗ്രപതാപി ആയ” വില്ലേജ് ഓഫീസർ അപ്പച്ചൻ ഒഴിച്ചാൽ. “എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് “എന്ന അവസ്ഥയിൽ ഞാൻ അവിടെ.
തിരികെ പോകാൻ പലവട്ടം ഞാൻ അനുവാദം ചേദിച്ചു, വെയിൽ കുറഞ്ഞ് ഊണ് കഴിഞ്ഞ് പോയാൽ മതി എന്ന ശാസനയിൽ ഞാൻ അടങ്ങി.
പിന്നീട് എന്റെ, അതെന്താ, ഇതെന്താ, ചോദ്യങ്ങൾ സഹിക്കാൻ പാടില്ലാഞ്ഞ് ആകണം, എനിക്ക് തൊടിയിലേക്ക് പോകാൻ അപ്പച്ചൻ അനുവാദം തരുന്നു.
പേരമരത്തിൽനിന്ന്, ചാമ്പമരത്തിലേക്ക്, അവിടുന്ന് മൂവാണ്ടൻമാവിലേക്ക്, പന്നീട് സപ്പോർട്ട മരത്തിലേക്ക് എന്ന് ക്രമത്തിൽ ചാടി കളിച്ച് ഇരുന്ന ഞാൻ “ നെല്ലിമരകൊമ്പിൽ ” ഇരിക്കുമ്പേൾ ആണ് അപ്പച്ചന്റെ “ശിങ്കിടി” വിക്രമൻ ചില വലിയ പൊതികളുമായി വീട്ടിലേക്ക് പോകുന്നത് കണ്ടത്.
അപ്പച്ചന്റെ നീട്ടി വിളികേട്ട് ഞാൻ നെല്ലിമരത്തിൽ നിന്ന്താഴേക്ക്..... ഞങ്ങൾക്ക് ഊണ് വിളമ്പിയിട്ട് വിക്രമൻ പോകുന്നു. ഈ സമയംഎല്ലാം “ സുഖകരമായ ഒരു സുഗന്ധം” അവിടെ അലതല്ലുന്നുണ്ടായിരുന്നു.
ഊണിന് ശേഷം ഉള്ള പതിവ് ഉറക്കത്തിനായ് “ അപ്പച്ചൻ ” പോകുന്നു. എന്നോട് സ്വീകരണമുറിയിൽ കിടന്ന് വിശ്രമിക്കാനും പറഞ്ഞു.
ഞാൻ ആകാശവാണിയുടെ “ ചലചിത്രഗാനം” പരിപാടി കേട്ട് ഇങ്ങനെ കിടക്കുന്നു. പാട്ടിന്റെ ഒച്ചയ്ക്കും മുകളിലായ് “ സുഖകരമായ സുഗന്ധം ” വീണ്ടും അവിടെ ഫാനിന്റെ ഗതിമാറ്റത്തിനനുസരിച്ച് ഏറിയും,കുറഞ്ഞും, എന്നെ പെറുതിമുട്ടിച്ചു. ഇനിവയ്യാ............!
എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനേ പറ്റിയില്ല........ കട്ടിലിനടിയിൽ ഒരു ബോക്സിലായി നിരന്ന് ഇരിക്കുന്ന കുറെ “പ്ലം കേക്കുകൾ ”. ഇതാണോ ഇത്ര വലിയ കാര്യം..........ഞാൻ ചെറുതായി ഉറക്കം പിടിച്ചോ എന്ന് ഒരു സംശയം? പക്ഷെ ആ ഉറക്കത്തിലും “ഞാൻ ഒരു പൂച്ച ”കട്ടിലിനടിയിലേക്ക് പലപ്രാവിശ്യം കയറി-ഇറങ്ങുന്നതായി സ്വപ്നം കാണുന്നു.
നേരം നാലുമണി കഴിഞ്ഞു.....ഞാൻ വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചുകഴിഞ്ഞു......അപ്പോൾ അപ്പച്ചൻ എന്നോട് കട്ടിലിനടിയിൽ ഒരു ബോക്സ് ഉണ്ടെന്നും, അതെടുക്കാനും ആവശ്യപ്പെടുന്നു.
അത് ഞാൻ അപ്പച്ചന്റെ ചാരുകസേരക്കരികിലായി നീക്കി വച്ച്കൊടുക്കുന്നു.............!ബോക്സിന്റെ ഒരരികിലേക്ക് അപ്പച്ചൻ ഒരോരുത്തരുടെ പേര് പറഞ്ഞ് കേക്കുകൾ മാറ്റിവയ്ക്കുന്നു, ഇതിനിടയിൽ പെട്ടെന്ന് അപ്പച്ചൻ “ അസ്വഭാവിക ഷെയ്പ് ” ഉള്ള ഒരു കേക്കുമായി നിവരുന്നു. എന്റെ മുഖത്തേക്ക് ഒന്ന് നോക്കുന്നു. ..........???
“ അപ്പച്ചാ....ഒരു സംശയവും വേണ്ട.............ഇത് “ പൂച്ച ” തിന്നത് തന്നെ............! അപ്പച്ചൻ എന്നോട് ഒന്നും ചേദിച്ചില്ല എന്നാലും പറയണ്ടേ ഒരു കടമ എനിക്ക് ഇല്ലേ?
പോകാൻനേരം അപ്പച്ചൻ ഒരു കവർ എടുത്ത് ഒരു കേക്ക് അതിലേക്ക് വയ്ക്കുന്നു. പുറകെ
“ അസ്വഭാവിക ഷെയ്പ് ” ഉള്ള ആ കേക്കും.
എന്നിട്ട് ഇത്രയും കൂടി പറഞ്ഞു............“പൂച്ച ” തിന്ന............! കേക്ക് .......... ഈ എനിക്ക് മാത്രം ഉള്ളതാണ് എന്ന്.
ഇന്നും അതിലെ “ലോജിക്ക് ” എനിക്ക് അത്ര പിടികിട്ടിയിട്ടില്ല! പൂച്ച കൾ ഉണ്ടാക്കുന്ന ഓരോരൊ..........വിനകളേ..............!

********************************************
9 അഭിപ്രായങ്ങൾ:
പൂച്ച ആരാണെന്നു പ്രോഫൈല്‍ പടം കണ്ടപ്പോള്‍ മനസിലായേ....
പിന്നെ,..
ബൈബിളിൽ പറയും പോലെ “നിങ്ങളിൽ പാപം ചെയ്യാത്തവർ മാത്രം” എന്നെ കല്ലെറിഞ്ഞാലും.
സോറി ..എനിക്കു നിശബ്ദനായിരിക്കാന്‍ കഴിയില്ല.
പാപം ചയ്യാത്തവന് കല്ലെറിയട്ടെ എന്നൊരു വാക്യം ബൈബിളില്‍ ഇല്ല. പാപം ചയ്യാത്തവന് ആദ്യം കല്ലെറിയട്ടെ എന്നാണ്.....
അര്‍ത്ഥ വ്യത്യാസം മനസിലായല്ലൊ
താറ്റ്സ് ആള് യുവര്‍ ഓണര്‍!
(ഇനി തെറ്റെങ്ങാനും പറഞ്ഞാല്‍...)
എന്റെ തേങ്ങ സജി കൊണ്ട് പോയി......എങ്കിലും ഠോ).......
പൊറാടത്തിന്റെ പുതിയ പോസ്റ്റിന് അടിക്കാൻ വച്ചിരുന്ന തേങ്ങയും.........സജി കൊണ്ട് പോയി.............
പേരമരത്തിൽനിന്ന്, ചാമ്പമരത്തിലേക്ക്, അവിടുന്ന് മൂവാണ്ടൻമാവിലേക്ക്, പന്നീട് സപ്പോർട്ട മരത്തിലേക്ക് എന്ന് ക്രമത്തിൽ ചാടി കളിച്ച് ഇരുന്ന ഞാൻ “ നെല്ലിമരകൊമ്പിൽ ” ഇരിക്കുമ്പേൾ...
അപ്പോ ഈ മരംകേറ്റം പണ്ടേ കയ്യിലുണ്ടായിരുന്നതാ അല്ലേ...ചുമ്മാതല്ല... :)
രണ്ടിടത്തും ഞാന്‍ തേങ്ങ അടിക്കാത്തതു, എന്റെ തെങ്ങിനു മണ്ഡരി ബാധിച്ചു....അതുകൊണ്ടു മാത്രാ.. വേണേല്‍ റബ്ബര്‍ക്കുരു അടിക്കാം
ഈരിഴയന്‍ തോര്‍ത്തു കൊണ്ട് മീന്‍ പിടുത്തം
മാവില്‍ കയറ്റം (കണ്ണീമാങ്ങകള് വായിക്കണേ)
അവധികാലത്ത് കശുമാവിന്റെ അണ്ടി ചുട്ടു തിന്നുന്നത് ദേഹം മുഴുവന്‍ പിന്നെ അതിന്റെ കറ വീണു പൊള്ളുന്നത്,അമ്മവീട്ടില്‍ ആരും കാണാതെ വള്ളത്തില്‍ കയറി വെള്ളത്തില്‍ വീണത്
എന്നാലും കമ്മ്യൂണിസ്റ്റ് പച്ചയുടെ നീണ്ടവടി ഉപയോഗിച്ച് കിണറിനുള്ളിലെ “പൊത്തുകളിൽ വിശ്രമിക്കുന്ന” പാമ്പുകളെ കുത്തി ......
പച്ചിര്ക്കിലിയില് മണ്ണീരയെ കുത്തി കോര്‍ത്ത് അതു പുളയുമ്പോള്‍ അതിന്റെ ഡാന്‍സ് എന്നാ അന്നു പറയുക ..
ശ്ശോ!!ഈ പൂച്ചാ ഒക്കെ ഓര്‍മ്മിപ്പിച്ചു....
ഷേര്‍ലി കുട്ട്യേ ഇതൊക്കെ വായിച്ചു ഇന്നിം ഇപ്പോ ഞാനും എല്ലാം വിളിച്ചു പറഞ്ഞു പോകുമോ എന്നാ എന്റെ പേടി ..
:(
എന്റെ ഇമ്മേജ് ....
പൂച്ച നല്ല പൂച്ച
അപ്പച്ചന്റെ കേക്ക്
കഷ്ണമാക്കി വച്ചു.
ആ പൂച്ചയാണോ ഈ പൂച്ച.
എല്ലാവരുടെ മനസ്സിലേക്കും ഓര്‍മ്മകളുടെ ആയിരം പൂത്തിരി കത്തിച്ചു വക്കാന്‍ ഈ പോസ്റ്റിനു കഴിഞ്ഞു - അതു തന്നെയാണു ഈ പോസ്റ്റിന്റെ വിജയം. പല തവണ ഇത്തരം "പൂച്ചകളുടെ" റോള്‍ എടുത്തവരാണല്ലൊ നമ്മള്.
നന്നായിരിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ