മലയാള ബ്ലോഗിലെ ഒരു വമ്പന് (വങ്കന് എന്നു വായിക്കാതിരിക്കാന് അപേക്ഷ) നമ്മുടെ സഹപ്രവര്ത്തകന് ആയി “പുതുതായി ” വന്നുചേര്ന്നു എന്നും, ഒന്ന് പരിചയപെടുന്നതില് വിരോധം ഉണ്ടാകില്ലല്ലോ എന്ന് പറഞ്ഞ് എന്നെ വിളിച്ചതും- എന്റെ മറ്റൊരു സഹപ്രവര്ത്തകന് .
അങ്ങനെ “ വമ്പനെ പരിചയപെടുന്നു” . ആല്ലറ ചില്ലറ പാചകങ്ങളുമായി പാശ്ചാത്യ ബ്ലോഗ് മേഖലയില് കുരുങ്ങി കിടന്ന എന്നെ മലയാള ബ്ലോഗ് എന്നാല്,വെറുമൊരു പാചക മേഖല മാത്രം അല്ലെന്നും,അത് വമ്പന് സ്രാവുകളുടെ ഒരു വന് കടലാണെന്നും (സ്രാവുകളുടെ പേരുകള് ഇങ്ങനെ വായിക്കം...കുറുമാന്, നിരക്ഷരന്, മാണിക്യം,.........) എന്നെ പോലെയുള്ളവര്ക്കും അതില് ചെറുമീനായി വിലസാം എന്ന് പറഞ്ഞ് എന്നെ ഈ സാഹസത്തിന് പ്രേരിപ്പിച്ച ‘ അ വമ്പന് പൊറാടത്തിന് ‘ഈ ബ്ലോഗിന് ഭാവിയില് വന്നു ചേരുന്ന “അതി-പ്രശസ്തിയിലും”+ അഭിനന്ദന പ്രവാഹങ്ങളിലും” യാതൊരു അവകാശവാദത്തിനും സ്ഥാനം ഉണ്ടായിരിയ്ക്കുന്നതല്ല എന്നും മറിച്ച്, എന്റെ ഭാവി രചനകള് വഴി നാട്ടുകാര്ക്ക് വന്നുചേര്ന്നേക്കാവുന്ന “അത്യന്താപത്തുകള്ക്കും + കഷ്ടനഷ്ടങ്ങള്ക്കും” ഉത്തരവാദി പൊറാടത്ത് മാത്രമായിരിക്കും എന്ന് ഇതിനാല് ബോദ്ധ്യപ്പെടുത്തികൊള്ളുന്നു.
ഇനിയാണ് പൊറാടത്ത് എന്നോട് ചെയ്ത യഥാര്ത്ഥ ചതിയെ പറ്റി നിങ്ങള് അറിയേണ്ടത് ................???
എഴുതിയാല് മാത്രം പോരാ, നര്മ്മത്തില്ചാലിച്ച രചനകള്ക്കാണ് ബ്ലോഗില് ഡിമാന്ഡ് എന്നും പറയാതെ പറഞ്ഞു. ( ഉദാഹരണമായി പൊറാടത്തിന്റ തന്നെ -‘മാക്രി ഉലര്ത്ത് ” നര്മ്മത്തിന്റെ ഒരു ഉദാത്ത ക്ലാസിക്ക് ആണെന്നും അത് ആവര്ത്തിച്ച് വായിക്കാനും ആവിശ്യപ്പെട്ടു. വെളിപ്പെടുത്താത്ത ചില വിവരങ്ങള് കൂടി ഇതാ........പൊറാടത്തിന്റെ ഭാര്യ ഉണ്ടാക്കിയ ഞണ്ട് കറിയുടെ ഒരു പുനരാവിഷ്കരണം മാത്രമായിരുന്നു “ആപോസ്റ്റ് ” എന്ന് വമ്പന് സ്രാവുകള് വായിച്ച് അറിയാന് അപേക്ഷ....
വിവാഹത്തിന് മുമ്പ് വരെ............ ( ക്ലാ ക്ലാ ക്ലാ ക്ലി ക്ലു ക്ലു ക്ലു.................ഇമ്മട്ടിലുള്ള രചനകള് ഞാന് നടത്തുമായിരുന്നു എന്നതു ഒഴിച്ചാല്, വിവാഹശേഷം അതും പാടെ കൂമ്പ് അടഞ്ഞു എന്ന് ബൂലോകര് അറിയണം- പ്രിയ ഭര്ത്താവേ.., ചിലസത്യങ്ങള് പറയാതെ വയ്യാ...)
പൊറാടത്ത് ചെയ്ത ഈ വന്ചതി വീട്ടിലും ചില ഭൂകമ്പള്ക്ക് ഇടവരുത്തി. തല ഒരു വശത്തേക്ക് ചരിച്ചും, ഉയര്ത്തിയുംഉള്ള എന്റെ ഈ നടപ്പും, കിടപ്പും, മൌനവും എല്ലാം കൂടി ആയപ്പോള്.........ഭര്ത്താവിനും “അ”ക്ഷമ കെട്ടു എന്നു വേണം കരുതാന് .
( ഒരു വഴിയുമില്ലാതെ ഭാവനയുടെ ലോകത്ത് നര്മ്മത്തില് ചാലിച്ച കഥ ‘ മെനക്കെട്ട് ’ മെനഞ്ഞ് കൊണ്ടിരിക്കുന്ന എന്റെ കാര്യം വിശപ്പിന്റെ വിളി അധികരിച്ച് ഇരിക്കുന്ന പാവം എന്റെ ഭര്ത്താവിനു അറിയില്ലല്ലൊ!.)
ഇനി വയ്യ...റിസ്ക്ക് എടുത്തുള്ള ഒരു കൊമ്പ്രമൈസിനും ഞാന് തയ്യാര് അല്ലാത്തതിനാലും, ഭാവന.................ഇങ്ങനെ അന്തമില്ലാതെ നീളുന്നതിനാലും , ഈ സാഹസം ഞാന് ഇതിനാല് അവസാനിപ്പിച്ച് കൊള്ളുന്നു.
എന്നാലും, പൊറാടത്തിന്റെ ഈ ചതിക്ക്, പണ്ട് പണ്ട് പണ്ട് ..........ഞാന് കുത്തിക്കുറിച്ച ചില ക്ലാ ക്ലാക്ലി... എങ്കിലും വായിച്ച് നിങ്ങള് പ്രതികാരം ചെയ്യണം എന്ന് ഞാന് വാശിപിടിക്കുന്നു. അധികം വൈകാതെ അത് പ്രതീക്ഷിയ്ക്കാം... ജാഗ്രതൈ...
Chicken Pizza Homemade
4 വർഷം മുമ്പ്