മലയാള ബ്ലോഗിലെ ഒരു വമ്പന്‍ (വങ്കന്‍ എന്നു വായിക്കാതിരിക്കാന്‍ അപേക്ഷ) നമ്മുടെ സഹപ്രവര്‍ത്തകന്‍ ആയി “പുതുതായി ” വന്നുചേര്‍ന്നു എന്നും, ഒന്ന് പരിചയപെടുന്നതില്‍ വിരോധം ഉണ്ടാകില്ലല്ലോ എന്ന് പറഞ്ഞ് എന്നെ വിളിച്ചതും- എന്റെ മറ്റൊരു സഹപ്രവര്‍ത്തകന്‍ .
അങ്ങനെ “ വമ്പനെ പരിചയപെടുന്നു” . ആല്ലറ ചില്ലറ പാചകങ്ങളുമായി പാശ്ചാത്യ ബ്ലോഗ് മേഖലയില്‍ കുരുങ്ങി കിടന്ന എന്നെ മലയാള ബ്ലോഗ് എന്നാല്‍,വെറുമൊരു പാചക മേഖല മാത്രം അല്ലെന്നും,അത് വമ്പന്‍ സ്രാവുകളുടെ ഒരു വന്‍ കടലാണെന്നും (സ്രാവുകളുടെ പേരുകള്‍ ഇങ്ങനെ വായിക്കം...കുറുമാന്‍, നിരക്ഷരന്‍, മാണിക്യം,.........) എന്നെ പോലെയുള്ളവര്‍ക്കും അതില്‍ ചെറുമീനായി വിലസാം എന്ന് പറഞ്ഞ് എന്നെ ഈ സാഹസത്തിന് പ്രേരിപ്പിച്ച ‘ അ വമ്പന്‍ പൊറാടത്തിന് ‘ഈ ബ്ലോഗിന് ഭാവിയില്‍ വന്നു ചേരുന്ന “അതി-പ്രശസ്തിയിലും”+ അഭിനന്ദന പ്രവാഹങ്ങളിലും” യാതൊരു അവകാശവാദത്തിനും സ്ഥാനം ഉണ്ടായിരിയ്ക്കുന്നതല്ല എന്നും മറിച്ച്, എന്റെ ഭാവി രചനകള്‍ വഴി നാട്ടുകാര്‍ക്ക് വന്നുചേര്‍ന്നേക്കാവുന്ന “അത്യന്താപത്തുകള്‍ക്കും + കഷ്ടനഷ്ടങ്ങള്‍ക്കും” ഉത്തരവാദി പൊറാടത്ത് മാത്രമായിരിക്കും എന്ന് ഇതിനാല്‍ ബോദ്ധ്യപ്പെടുത്തികൊള്ളുന്നു.
ഇനിയാണ് പൊറാടത്ത് എന്നോട് ചെയ്ത യഥാര്‍ത്ഥ ചതിയെ പറ്റി നിങ്ങള്‍ അറിയേണ്ടത് ................???
എഴുതിയാല്‍ മാത്രം പോരാ, നര്‍മ്മത്തില്‍ചാലിച്ച രചനകള്‍ക്കാണ് ബ്ലോഗില്‍ ഡിമാന്‍ഡ് എന്നും പറയാതെ പറഞ്ഞു. ( ഉദാഹരണമായി പൊറാടത്തിന്റ തന്നെ -‘മാക്രി ഉലര്‍ത്ത് ” നര്‍മ്മത്തിന്റെ ഒരു ഉദാത്ത ക്ലാസിക്ക് ആണെന്നും അത് ആവര്‍ത്തിച്ച് വായിക്കാനും ആവിശ്യപ്പെട്ടു. വെളിപ്പെടുത്താത്ത ചില വിവരങ്ങള്‍ കൂടി ഇതാ........പൊറാടത്തിന്റെ ഭാര്യ ഉണ്ടാക്കിയ ഞണ്ട് കറിയുടെ ഒരു പുനരാവിഷ്കരണം മാത്രമായിരുന്നു “ആപോസ്റ്റ് ” എന്ന് വമ്പന്‍ സ്രാവുകള്‍ വായിച്ച് അറിയാന്‍ അപേക്ഷ....
വിവാഹത്തിന് മുമ്പ് വരെ............ ( ക്ലാ ക്ലാ ക്ലാ ക്ലി ക്ലു ക്ലു ക്ലു.................ഇമ്മട്ടിലുള്ള രചനകള്‍ ഞാന്‍ നടത്തുമായിരുന്നു എന്നതു ഒഴിച്ചാല്‍, വിവാഹശേഷം അതും പാടെ കൂമ്പ് അടഞ്ഞു എന്ന് ബൂലോകര്‍ അറിയണം- പ്രിയ ഭര്‍ത്താവേ.., ചിലസത്യങ്ങള്‍ പറയാതെ വയ്യാ...)
പൊറാടത്ത് ചെയ്ത ഈ വന്‍ചതി വീട്ടിലും ചില ഭൂകമ്പള്‍ക്ക് ഇടവരുത്തി. തല ഒരു വശത്തേക്ക് ചരിച്ചും, ഉയര്‍ത്തിയുംഉള്ള എന്റെ ഈ നടപ്പും, കിടപ്പും, മൌനവും എല്ലാം കൂടി ആയപ്പോള്‍.........ഭര്‍ത്താവിനും “അ”ക്ഷമ കെട്ടു എന്നു വേണം കരുതാന്‍ .
( ഒരു വഴിയുമില്ലാതെ ഭാവനയുടെ ലോകത്ത് നര്‍മ്മത്തില്‍ ചാലിച്ച കഥ ‘ മെനക്കെട്ട് ’ മെനഞ്ഞ് കൊണ്ടിരിക്കുന്ന എന്റെ കാര്യം വിശപ്പിന്റെ വിളി അധികരിച്ച് ഇരിക്കുന്ന പാവം എന്റെ ഭര്‍ത്താവിനു അറിയില്ലല്ലൊ!.)
ഇനി വയ്യ...റിസ്ക്ക് എടുത്തുള്ള ഒരു കൊമ്പ്രമൈസിനും ഞാന്‍ തയ്യാര്‍ അല്ലാത്തതിനാലും, ഭാവന.................ഇങ്ങനെ അന്തമില്ലാതെ നീളുന്നതിനാലും , ഈ സാഹസം ഞാന്‍ ഇതിനാല്‍ അവസാനിപ്പിച്ച് കൊള്ളുന്നു.
എന്നാലും, പൊറാടത്തിന്റെ ഈ ചതിക്ക്, പണ്ട് പണ്ട് പണ്ട് ..........ഞാന്‍ കുത്തിക്കുറിച്ച ചില ക്ലാ ക്ലാക്ലി... എങ്കിലും വായിച്ച് നിങ്ങള്‍ പ്രതികാരം ചെയ്യണം എന്ന് ഞാന്‍ വാശിപിടിക്കുന്നു. അധികം വൈകാതെ അത് പ്രതീക്ഷിയ്ക്കാം... ജാഗ്രതൈ...
Chicken Pizza Homemade
4 വർഷം മുമ്പ്
11 അഭിപ്രായങ്ങൾ:
ബൂലോഗത്തിലേക്ക് സ്വാഗതം.
തുടക്കം തന്നെ കസറിയിട്ടുണ്ടല്ലോ. ആ വിരല്‍ തുമ്പുകളിലൂടെ ഹാസ്യത്തിന്റെ തുടര്‍ പരമ്പരകള്‍ ഒരുപാടൊരുപാട് വിരിയട്ടെ എന്നാശംസിച്ചുകൊണ്ട്......ദാ ഉടക്കുന്നു ഒരു തേങ്ങ ( “”“”“” ഠോ “”“”“”)
പ്രിയ ബൂലോകരേ................
മലയാള ബ്ലോഗ് എന്ന മഹാസമുദ്രത്തിലേക്ക് ഈ ഉള്ളവളും എടുത്തുചാടികഴിഞ്ഞിരിക്കുന്നു......ആയതിനാൽ, നിലനിൽപ്പിനായുള്ള ചില നീന്തൽ അഭ്യാസങ്ങൾ അല്ലാതെ യാതെന്നും എനിക്ക് അറിയില്ല എന്നും....മുങ്ങിതാഴാതെ ഈ വിലപെട്ട ജീവൻ“രക്ഷിക്കാൻ” നിങ്ങളുടെ എല്ലാവരുടെയും ഒരു കൈ സഹായവും,സഹകരണവും ഒപ്പം ഉണ്ടാകും എന്ന പ്രതീക്ഷയോടെ....ആദ്യ പോസറ്റ് “ സമർപ്പണം” നീറ്റിൽ ഇറക്കി കൊള്ളുന്നു.
“സമർപ്പണത്തിന്റെ” വിജയത്തിനായി എന്നെ
അത്യന്തംസഹായിച്ച “പൊറാടത്തിനു” എന്റെ ഇ പോസറ്റ് സമർപ്പിക്കുക കൂടി ചെയ്യുന്നു.
"മലയാള ബ്ലോഗ് എന്ന മഹാസമുദ്രത്തിലേക്ക് ഈ ഉള്ളവളും എടുത്തുചാടികഴിഞ്ഞിരിക്കുന്നു..."
നവാഗതേ....
ഇനി നീന്താതെ തരമില്ല...ആ തേങ്ങാ അടിച്ചതുപോലുള്ള വീര പാണ്ഡ്യകട്ടബൊമ്മന്മാര്‍ വിലസ്സുന്ന ബുലോകത്തില്‍, ഗജരാജവിരാജിതമന്ദഗതികള്‍ കുറവാണ്!
എങ്കിലും,തുടക്കം വലിയ പ്രതീക്ഷനല്‍കുന്നു..
ഇനിയും കാത്തിരിക്കുന്നു..
അച്ചായന്‍
തുടക്കം തന്നെ കലക്കീട്ടോ. അപ്പോൽ പോന്നോട്ടേ കൂടെ കൂടെ. മുഷിയില്യ..ഒട്ടും മുഷിയില്യ :)
കൊള്ളാം... ആശാന്റെ നെഞ്ഞത്തിട്ടു താങ്ങിക്കൊണ്ട് തന്നെ തുടക്കം അല്ലേ...:)
നന്നായി വരും..:)
ഇതു ഞാന്‍ പ്രതീക്ഷിച്ചിരുന്നു.
മാക്രി ഉലത്ത് ദുബായിക്ക് കയറ്റി അയച്ചപ്പോള്‍ തന്നെ അവിടെ ഗോമ്പറ്റീഷനുണ്ടാവുമെന്നു അറിയാരുന്നു..
അവിടെ ഒരു വലിയ പുലിമടയിലാ ചെന്നു പെട്ടത് എന്നു പൊറാടത്ത് “കണ്ണീരുമൊലിപ്പിച്ചു” പറഞ്ഞപ്പോള്‍ ഇത്രയും കരുതീല്ലാ...
http://ragamalarukal.blogspot.com/2009/07/blog-post.html
എങ്കിലും ഞാന്‍ നോട്ടമിട്ട് സൈടില്‍ വച്ചിട്ടുണ്ടായിരുന്നു
Sherly's MIcro Kitchen
http://sherlyaji.blogspot.com/
നിരക്ഷരന്‍ :-ഇതൊക്കെ ഒന്ന് മലയാളത്തില്‍ കൂടെ എഴുതിയിടുമല്ലോ ? :) "ഇതോര്‍ക്കുമല്ലോ അല്ലേ?"
മലയാളത്തില്‍ എത്തിയതിനു നന്ദീ
അപ്പോള്‍ കളത്തില്‍ ഇറങ്ങിയ സ്ഥിതിക്ക്
ഇനി കാല്‍ പിന്നോട്ട് വയ്ക്കണ്ടാ ..
ധൈര്യമായി എഴുതിക്കോ
ബാക്കി കാര്യം ഞങ്ങള്‍ ഏറ്റൂന്നേ.......
സ്വാഗതം സ്വഗതം....
ഓടി വാ കൊച്ചേ.....
തുടക്കത്തില്‍ത്തന്നെ ഒന്നു മനസ്സിലായി..... ഇതും വെറും സ്രാവല്ല കൊമ്പന്‍സ്രാവാന്ന്....
മാക്രിഉലര്‍ത്തിയത് കുറച്ചു ഉണ്ടാക്കി ആ പാവം ഭര്‍ത്താവിനു കൊടുക്കു...
പിന്നെ വിശക്കുന്നു എന്നുപോയിട്ട് ‘വി’ എന്നു പോലും മിണ്ടില്ല....
അപ്പോള്‍ ഊന്നിയൂന്നി പറയുന്നു (ആ മാക്രിസ്പെഷ്യലിസ്റ്റ് മാത്രം അല്ല ) ഈ ബൂലോകടലിലേക്ക് ധൈര്യമായിട്ടു ചാടടാാാാാാാാാാാ
സ്വാഗതം സ്വഗതം....
swaaസ്വാഗതം ആശംസിക്കട്ടെ ആദ്യം .
ഇത്രയും നാള്‍ പുലി പുലി എന്നാണു് പലരേയും പറ്റി കേട്ടിരുന്നത് . ഇപ്പോ ദാ സ്രാവ് എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞമ്മളെ ആ ചെറു പരല്‍ മീനുകളുടെ കൂട്ടത്തില്‍ കൂട്ടിയാല്‍ മതി കേട്ടോ ? അതാ അതിന്റെയൊരു സുഖം :) :)
one of da best, interesting and comic blog i read. u will receive my detailed comments later. now i am very busy with my work. anyway keep it up because it will drag ur friends towards u. weldon.
one of da best, interesting and comic blog i read. u will receive my detailed comments later. now i am very busy with my work. anyway keep it up because it will drag ur friends towards u. weldon.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ