2009, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ശിവരാമ മാ‍മന്റെ “വള്ളികളസം”


എല്ലാരും ഒന്ന് ഞെട്ടി.........ഞെട്ടണം....

അല്ല, അല്ലെങ്കിൽ “എന്തര് ഓണം, എന്തോന്ന് ഓണം ”.( ജഗതി ശ്രീകുമാർ സ്റ്റൈലിൽ ഒന്ന് നീട്ടി വായിക്കാൻ അപേക്ഷ).

പത്ത്- പതിമൂന്ന് വയസ്സിനുള്ളിൽ ആഘോഷിച്ചതല്ലേ ഓണം...? പിന്നിട് ഉണ്ടായ ഓണം ഒക്കെ ഒരു ഓണം ആണോ?

ഒരു പുസ്തകം ആക്കത്തക്കവിധം അല്ലേ നമ്മന്റെ “അനുഭവങ്ങൽ -പാളിച്ചകൾ” പരന്ന് കിടക്കുന്നത്...!!

ഞങ്ങൾ “കുട്ടി പട്ടാളങ്ങൾ” രാവിലത്തെ മ്യഷ്ടാന്നഭോജനത്തിന് ശേഷം, ബാബു ചേട്ടന്റെ വിജനമായ പറമ്പിൽ ഒന്ന് കൂടും. അവിടെ വിശാലമായ പറമ്പിൽ ഒരറ്റത്ത് ആൺ കൂട്ടം, ഗോ‍ലി കളി, പന്ത് കളി ഇത്യാതികളിൽ മുഴുകുമ്പോൾ.., പെൺകൂട്ടം......വള മുറി കളി, ചക്ക് കളി, ഊഞ്ഞാൽ ആട്ടം ഇവയിൽ ആണ് വ്യാപൃതർ.

ഈ പറമ്പിലെ ഊഞ്ഞാൽ, എത് വമ്പനും ഒന്ന് ഇരുന്ന് ആടാൻ പാകത്തിന്നുള്ള “തട്ട് ഊഞ്ഞാൽ“ എന്ന് അറിയപ്പടുന്ന ഒരു ഭീമൻ ആയിരുന്നു.പെൺകൂട്ടം രണ്ട് കൂട്ടമായി തിരിഞ്ഞ് ഉഗ്രമായ “ കമ്പ് ” എടുക്കൽ മത്സരത്തിൽ ആയിരുന്നു

(ഇത് എന്ത് എന്ന് അറിയാത്തവർക്കായി ഒരു ചെറുവിവരണം - ഊഞ്ഞാലിന്റെ രണ്ട് അറ്റത്തായി 2 ടീമിന്റെയും 2 പേർ ഊഞ്ഞാൽ തടിയുടെ അറ്റത്തായി ഇരിക്കുന്നു.4 പേർ ചേർന്ന് ഊഞ്ഞാലിനെ അതിശക്തമായി ആട്ടി വായുവിൽ നിർത്തി (മുട്ട, തലയിൽ പൊക്കം,ഉണ്ട,ആന പൊക്കം) ഇത്യാതിയ്ക്ക് തൊട്ട് മുമ്പ്, വായിൽ കടിച്ച് പിടിച്ച് ഇരിക്കുന്ന ചെറിയ കമ്പിൻ കഷ്ണം തറയിലേക്ക് നിക്ഷേപിക്കേണ്ടതും, അതു 100 എണ്ണിതീരുന്നതിനുമുൻപ്, ഏത് വക അഭ്യാസങ്ങൾ വഴിയും തിരിച്ച് എടുക്കേണ്ടതും ആയിരുന്നു.)

ശിവരാമന്റെ “വള്ളികളസം”. -ഇതിനെപറ്റി ഒരക്ഷരം മിണ്ടാത്തതിന്റെ നീരസം ഇത് വായിക്കുന്ന എല്ലാവരുടെയും മുഖത്ത് എനിക്ക് കാണാം.ആക്രാന്തം, അത് വായനയിലാണെങ്കിലും, പാടില്ല തന്നെ.ഈ കമ്പ് എടുക്കൽ അഭ്യാസപ്രകടനം അതിന്റെ പാരമ്യത്തിൽ നിൽക്കവേ, വല്ലാതെ വലിഞ്ഞിഴഞ്ഞ ഒരു ഗർജ്ജനം..

”ഒന്ന്മാറിനിൽക്ക് മക്കളെ............മാമൻ ഒന്ന് ആടട്ടെ......”

പിന്നെ ഊഞ്ഞാലിന്റെ നിയന്ത്രണം ഈ “മാമൻ” ഏറ്റെടുക്കുന്നു. ശിവരാമന്റെ പെങ്ങൾ “രാധ“ ഇതിനിടയിൽ “അണ്ണാ വേണ്ടാണ്ണാ, അണ്ണാ വേണ്ടാണ്ണാ“ എന്നിങ്ങനെ നിലവിളിക്കുന്നുണ്ടായിരുന്നു. തിരുവോണത്തിന് രാവിലെ ഭേഷായി മിനുങ്ങി വന്ന് നിൽക്കുന്ന അണ്ണനുണ്ടൊ ഇത് വല്ലതും കേൾക്കുന്നു...

“പട്ടി കടിക്കല്ലെ വീട്ട്കാരെ...ഞങ്ങൾ പട്ടാണിമാരായ പിള്ളാരാണെ...താന്നിനെ തന്നാന തനി.....”

ശിവരാമമാമൻ പാട്ടും ആട്ടവും ഊഞ്ഞാലിൽ ഇരുന്ന് തുടരുന്നു.ഇതിനിടയിൽ, മുട്ട, തലയിൽ പൊക്കം,ഉണ്ട, ആനപൊക്കം ഈ പേരിൽ അറിയപ്പടുന്ന ഈ അഭ്യാസത്തിന്, അടുത്ത് ഗോലികളിയിൽ മുഴുകിയിരുന്ന “സ്വപുത്രനെ” ക്ഷണിക്കുകയും, മൂന്നാവട്ട മുട്ടയിടീലിലിൽ, ശിവരാമമാമന്റെ മുണ്ട് സ്വപുത്രന്റെ കയ്യിലും....

വള്ളികളസത്തിൽ നിൽക്കുന്ന ശിവരാമമാമനെ കണ്ട് കുട്ടിപട്ടാളം ആർത്ത് ചിരിക്കുന്നു.കാര്യം കുറച്ച് വൈകിമാത്രം മനസിലാക്കിയ ശിവരാമമാമൻ, “തിരുവോണത്തിന് തന്തയുടെ ഉടുമുണ്ട് അഴിച്ചവനേ“ എന്നുള്ള ആക്രോശവും,“ടപ്പോ....എന്റെ അമ്മേ....“ എന്ന നിലവിളിശബ്ദവും ഒന്നിച്ചായിരുന്നു..

വാൽകഷ്ണം- 2 കാലും ഒടിഞ്ഞ്, മൂന്ന് മാസകാലവും മാമൻ വെറും വള്ളികളസത്തിൽ മാത്രം ആയിരുന്നു എന്നാണ് കുട്ടിപട്ടാളത്തിന്റെ പിന്നീട് ഉണ്ടായ പിന്നാമ്പുറ സംസാരം.

ശിവരാമ മാ‍മന്റെ “വള്ളികളസം” എന്ന ഈ പോസ്റ്റിന് മനോഹരമായ “സ്കെച്ച് ” വരച്ച് തന്ന സനീഷ് എന്ന എന്റെ സഹപ്രവത്തകനും,മോഡിഫിക്കേഷൻസ് നടത്തിതന്ന ജീന മാത്യൂ എന്ന എന്റെ സഹപ്രവർത്തകക്കും ഈ പോസ്റ്റ് സമർപ്പിക്കുന്നു.

11 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

മാമന്‍റെ കാര്‍ടൂണ്‍ കൊള്ളാം...

Unknown പറഞ്ഞു...

പാവം അജിത്.............!!!!!

പൊറാടത്ത് പറഞ്ഞു...

“പട്ടി കടിക്കല്ലെ വീട്ട്കാരെ...ഞങ്ങൾ പട്ടാണിമാരായ പിള്ളാരാണെ...താന്നിനെ തന്നാന തനി.....”

ആദ്യമായിട്ടാ ഈ പാട്ട് കേക്കണേ.. കൊള്ളാം.

സനീഷിനേം ജീനാ മാത്യൂവിനേയും കൂടി അഭിനന്ദനങ്ങള്‍ അറിയിക്കൂ

കുറുമാന്‍ പറഞ്ഞു...

ശിവരാമമ്ം മാമന്റെ കളസപുരാണം കലക്കി.
അല്പം കൂ‍ടെ നീളം ആവാമായിരുന്നു കഥക്ക്. ആ പഴയ ഓണക്കാലയോര്‍മ്മകള്‍ അല്പം കൂടെ വിളമ്പാമായിരുന്നു.

നന്ദി.
ഓണാശംസകള്‍.

ഹാ പിന്നെ വരച്ചയാള്‍ക്കും അന്വേഷണം.

Unknown പറഞ്ഞു...

Congratulations Sherly,
Jeevidathhil aadyamaayittaanu oru blog vaayichhu njaan "ABHIPRAYAM" colathhil enthengilum ezhuthunnathu.Ente sahapravarthakayude blogil thanne aayathil enikkabhimaanikkaam.

Kadha njaan sherikkum aaswadichhu.
njangalude kuttikkaalathhu,ithupole palarum oonjaalil ninnum veena aa kaalangal njaan orthupoyi.ippol athupole onnu oonjaal aadaan aarku neram.

veendum ithupoleyulla kochhu kadhakal pratheekshikkunnu.

Reghu

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

:)
മാമന്റെ കളസം കൊള്ളാം..

നിരക്ഷരൻ പറഞ്ഞു...

അത് ശരി അപ്പോ ഓഫീസില്‍ ഇരുന്ന് സഹപ്രവര്‍ത്തകര്‍ എല്ലാരും കൂടെ ചേര്‍ന്ന് വള്ളിക്കളസം ബ്ലോഗ് പോസ്റ്റ് ഉണ്ടാക്കുവായിരുന്നല്ലേ ? താങ്കളുടെ ബോസ്സിന്റെ ഇ-മെയില്‍ ഐഡി ഒന്നയച്ചുതരുമോ ? :)

സജി പറഞ്ഞു...

ഉം... മുണ്ടോ പോയി..
കളസത്തിന്റെ വള്ളി പോകാഞ്ഞതു മഹാ ഭാഗ്യം!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

കൊള്ളാമല്ലൊ ഈ കളസപുരാണം..

Umesh Pilicode പറഞ്ഞു...

ടീച്ചറെ നന്നായിട്ടുണ്ട്

Irshad പറഞ്ഞു...

“പട്ടിയെ അഴിക്കല്ലെ വീട്ടുകാരെ, ഞങള്‍
ഓണംകാണാന്‍ വന്നോരാണേ”

എന്നു പാടിയായിരുന്നു ഞങ്ങള്‍ മാവേലിയേംകൊണ്ട് വീടുകള്‍ കയറിയിറങ്ങിയിരുന്നതു.

കൊള്ളാം . ഇഷ്ടപ്പെട്ടു.