പുതിയ പോസ്റ്റ് എന്തായിരിക്കണം..........അതായിരുന്നു കഴിഞ്ഞ ആഴ്ച മുഴുവനും ഉള്ള എന്റെ ചിന്ത?
യാത്രാവിവരണം?(അതിനു അടുത്തകാലത്തെങ്ങും ഒരു വിദൂര സാധ്യത പോലും ഞാൻ ദർശിക്കുന്നില്ല) “കഥ?” ( അഭിപ്രായം അർഹിക്കുന്നില്ല) ,നാടകം? (എന്റെ അമ്മേ........അന്തരംഗത്തിന്റെ നിലവിളി ആണ് നിങ്ങൾ കേട്ടത്) പിന്നെ എന്ത് കുന്തം എഴുതും?
ചുമ്മാതെ അല്ലാ........സാഹിത്യകാരന്മാർ “ അന്തർമുഖരാണ് എന്ന് ജനം പറയുന്നത്.ഇ ആലോചനയും എഴുത്തും അവരെ അങ്ങനെ ആക്കിയിയില്ലെങ്കിലേ അൽഭുതം ഉള്ളു.(എന്തോ എനിക്ക് തന്നെ എന്നോട് ഒരു മതിപ്പ്,ജനം എന്തും പറഞ്ഞ് കൊള്ളട്ടെ......ഞാനും വിശ്വസാഹിത്യകാർക്ക് ഒപ്പം..............ഹ ഹഹ.........( അന്തരംഗതിന്റെ അട്ടഹാസം ആണ് നിങ്ങൾ കേട്ടത്.)
മേൽപ്പറഞ്ഞ ഒരു വിവരണത്തിനും തൽക്കാലം എന്റെ ആലേചനയെ ഒന്ന് സ്പർശിക്കാൻ കൂടി കഴിയത്തതിനാൽ, ഇനി എന്റെ മുന്നിൽ ഉള്ള ഏക പോംവഴി “ ഒരു സംഭവ കഥ” വിവരിക്കൽ മാത്രം ആണ്.
********************************************
സംഭവസ്ഥലം - നിയമവിദ്യാലയം( എർണാകുളം).
ഏകദേശം ഒരു ഉച്ച സമയം, തിരുകൊച്ചി നിയമസഭ പണ്ട്കൂടിയ അതേ സ്ഥലം ആണ് അവസാനവർഷ നിയമ വിദ്യർഥികളായ ഞങ്ങളുടെ ക്ലാസ് മുറി. അവിടെ ഹാജർ കുറഞ്ഞ “നിയമസഭ” പോലെ അവിടെ ഇവിടെ ആയി കുട്ടികൾ ഉച്ചഭക്ഷണത്തിനായ് വട്ടംകൂടുന്നു.
ഞാനും എന്റെ ഹോസറ്റൽ പൊതിപാത്രം തിരയുന്നു..........
അപ്പോൾ നിറഞ്ഞ ചിരിയോടെ ശ്രീമാൻ ഫൈസൽ ക്ലാസിലെ “ ഡയസിൽ ” മൂന്ന് വട്ടം മുട്ടികൊണ്ട് ഒരു പ്രസ്ഥാവന നടത്തി............
“സുഹ്യത്തുക്കളെ..................നമ്മുടെ അയലത്തെ “യാത്രാ ഓഡിറ്റോറിയത്തിൽ ഇന്ന് കല്യാണ സദ്യ ഉണ്ടായിരിക്കുന്നതാണ്. വരാൻ താല്പര്യം ഉള്ളവർക്ക് അതിനായ് ഒരുക്കങ്ങൾ ആരംഭിക്കാവുന്നതാണ്“.
ഈ കലാപരിപാടി ഇടക്കിടക്ക് അരങ്ങേറുന്നതിനാൽ അത്ര ശ്രദ്ധ കൊടുക്കാൻ പോയില്ല.
ഞാൻ എന്റെ പ്രിയ ഭക്ഷണമായ കടലക്കറിയിൽ കുതിർന്ന ഉപ്പുമാവിൻ പാത്രം തുറക്കാൻ തുടങ്ങിയതും, കഷ്ടകാലം എന്റെ മുന്നിലേക്ക് പ്രിയ സുഹ്രുത്ത് “ഷൈമ” യുടെ രൂപത്തിൽ അവതരിച്ചത്.
സദ്യ കഴിച്ചിട്ട് കാലം കുറെ ആയി എന്നും, ഞാനും കൂടെ ചെല്ലണമെന്നും.“ ഒടുക്കത്തെ നിർബന്ധം”. (പലതും പറഞ്ഞ് ഒഴിയാൻ നോക്കീട്ടും രക്ഷ ഇല്ലാതെആയി, അവൾ എന്റെ പ്രിയ ഭക്ഷണം അതിനിടെ കുറച്ച് അകത്താക്കുകയും, ബാക്കി ദാനം നൽകുകയും ചെയ്ത് കഴിഞ്ഞിരുന്നു).
ഇതിനിടെ സദ്യക്കുള്ള് ഒരു “ബാച്ച്” യാത്രയായികഴിഞ്ഞിരുന്നു. അടുത്ത “ബാച്ച് ” ആയി ഈ ഹതഭാഗ്യയും, പ്രിയസുഹൃത്തും, ഫൈസലുംകൂടി യാത്രതിരിക്കുന്നു. യാത്ര എന്നുപറയാനും മാത്രം ദൂരം ഇല്ല കേട്ടോ. (ചാടികടക്കാൻ പാകത്തിൽ ഒരു മതിൽ മാത്രം).
വളരെ “ഡീസെന്റ് ” ആയി , അലങ്കരിച്ച കല്യാണ കമാനം കടന്ന് ഞങ്ങൾ വിവാഹ ഹാളിൽ പ്രവേശിച്ചു, കസേരകളിൽ ഉപവിഷ്ടരാകുന്നു.
“ സുരേഷ് Weds ശ്രീകല ” - മാലയിടലും, താലികെട്ടും ഒക്കെ കഴിഞ്ഞു. വരന് സമ്മാനം കൊടുക്കാൻ ഉള്ളവർക്കും, ഫോട്ടൊ എടുക്കാൻ ഉള്ള വർക്കും സ്റ്റേജിലേക്ക് എത്താം. തൊട്ട് അടുത്തിരുന്ന അമ്മച്ചി ഞങ്ങളെ നിർബന്ധിക്കാൻ തുടങ്ങി.
“ചെല്ല് മക്കളേ........നാണിക്കാതെ....“.( എന്റെ പൊന്ന് അമ്മച്ചി, നാണമില്ലാത്തത് കൊണ്ടല്ലെ ഇവിടെ -എന്ന് ആത്മഗതം നടത്താൻ അല്ലെ പറ്റു.) അവിടുന്നു ഒന്ന് രക്ഷപെട്ട പെടാപ്പാട് ഞങ്ങൾക്കേഅറിയു.
ഇനിയാണ് സദ്യവെട്ടം, നല്ല ഇരിപ്പിടം തന്നെ കിട്ടി, സദ്യയും തുടങ്ങി, ഒന്നാം വട്ട ചോറ് വിളമ്പൽ നടക്കുന്നു.........( മനസ്സാ ഞാൻ സുഹൃത്തിനോട് നന്ദി പറയുന്നു, രുചികരമായ സദ്യക്ക്.)
എല്ലാം തവിട് പൊടി ആയത് വെറും മിനിറ്റുകൾക്കുള്ളിൽ ആണ്. കുറെനേരം ആയി ഊണിനിടയിൽ സുഹൃത്ത് “ഫൈസൽ” അരികിൽ ഇരിക്കുന്ന “അമ്മാവനുമായി” കത്തി വയ്ക്കുന്നത് കേൾക്കാമായിരുന്നു. ഊണിനിടയിൽ അതൊക്കെ കേൾക്കാൻ എവിടെ സമയം.(കേൾക്കാതിരുന്നതും എത്രനന്നായി, അല്ലെങ്കിൽ അദ്യം തന്നെ ഊണ് അവസാനിപ്പിക്കേണ്ടിവന്നേനെ.)
അവസാനഭാഗം ഇങ്ങനെ........................
ചൂട് പ്രഥമൻ..........വരിയുടെ അങ്ങേതലക്കൽ എത്തി........... ഇനി ഇലയുടെ അടുത്ത് എത്താൻ നിമിഷങ്ങൾ മാത്രം.
“ശവപ്പെട്ടിയിൽ അവസാന ആണിയും ഫൈസൽ അടിച്ച് കഴിഞ്ഞിരിക്കുന്നു..................
അത് നിങ്ങൾക്ക് ഇങ്ങനെ വായിക്കാം.
“ സുരേഷമായുള്ള ഡിഗ്രി പഠനകാലം ഒക്കെ മഹാരാജാസ് കോളേജിൽ വച്ച് എന്തരസം ആയിരുന്നു”
പിന്നെ കേട്ടത് ഇങ്ങനെ..............
“എടാ കൊച്ചനേ...ഞാൻ അവന്റെ ചെറിയച്ഛനാ...അവൻ പത്താംതരം പാസ്സായിട്ടില്ല. അവന് ആശാരിപ്പണി ആണ് തൊഴിൽ. കോളേജിന്റെ പടി കണ്ടിട്ടില്ല. വെറുതെ കിട്ടുന്നത് കഴിച്ചിട്ട് പോയാൽ പോരേ......................"
പ്രഥമൻ അടുത്ത് എത്തി .....................പിന്നെ ഒന്നും എനിക്ക് ഓർമ്മയില്ല.........
*******ശുഭം******
6 അഭിപ്രായങ്ങൾ:
“ചെല്ല് മക്കളേ........നാണിക്കാതെ....“.( എന്റെ പൊന്ന് അമ്മച്ചി, നാണമില്ലാത്തത് കൊണ്ടല്ലെ ഇവിടെ -എന്ന് ആത്മഗതം നടത്താൻ അല്ലെ പറ്റു.) ---നാണമില്ലാത്തവള്‍ :)
ദേ വീണ്ടും തേങ്ങ ഞാന്‍ തന്നെ ((( ഠോ )))
"(എന്തോ എനിക്ക് തന്നെ എന്നോട് ഒരു മതിപ്പ്,ജനം എന്തും പറഞ്ഞ് കൊള്ളട്ടെ...ഞാനും വിശ്വസാഹിത്യകാർക്ക് ഒപ്പം..ഹ..ഹ..ഹ.........( അന്തരംഗതിന്റെ അട്ടഹാസം ആണ് നിങ്ങൾ കേട്ടത്.)"
ഉം...കൊള്ളാം.
പോരട്ടെ...പോരട്ടെ..
പ്രഥമൻ അടുത്ത് എത്തി .....................പിന്നെ ഒന്നും എനിക്ക് ഓർമ്മയില്ല.........
നല്ല ഭേഷായി വെട്ടിക്കാണും, ഇനി നാണിച്ച് ഓടി, പേടിച്ചു ഓടീ എന്നൊക്കെ നുണപറയല്ലേ...
ലോക്കോളേജല്ലേ, ഇതും നടക്കും, ഇതിനപ്പുറോം നടക്കും
ഹ ഹ .. പെണ്ണുങ്ങളും ഇങ്ങനൊക്കെ പോകുമല്ലേ...
ഇതു പോലെ വീണ്ടും ഓരോന്ന് പോരട്ടേ..
Nanikkenda, Manoharamayirikkunnu...!
Ashamsakal...!!!
ഹോ സമ്മതിച്ചിരിക്കുന്നു :):)
പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ പറവൂര്‍ ടൌണ്‍ഹാളില്‍ ഇതുപോലെ ചില പരിപാടികള്‍ ഞങ്ങള്‍ ആണ്‍കുട്ടികളും ഒപ്പിച്ചിട്ടുണ്ട് . പക്ഷെ പെണ്‍കുട്ടികളും ഇപ്പരുപാടി നടത്തിയെന്ന് അറിയുന്നത് ഇതാദ്യായിട്ടാ ... :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ